മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് അർശസ് (English: Piles). ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നു.
മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി
ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ
ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം
ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു
മൂർച്ചിക്കുന്നു.
വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ (പ്രത്യേകിച്ച്
കോഴിയിറച്ചിയും മുട്ടയും) എന്നിവ തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന്
വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ
അസുഖത്തെ മാറ്റി നിർത്താൻ കഴിയും.
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി
എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും
ജീവിതത്തിൽ തുടരേണ്ടതാണ്. പൈൽസ് മൂർഛിച്ച അവസ്ഥയിൽ അലോപ്പതിയിൽ അതിനെ
ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം
മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി
ഒരു ശാശ്വത പരിഹാരമല്ല.
ആയുർവേദ ഒറ്റമൂലികൾ
- പാലിൽ എള്ളരച്ച് കുടിക്കുക.: പാലിൽ ചുവന്നുള്ളി അരച്ച് സേവിക്കുക.
- നീലംപരണ്ട പാലിൽ അരച്ച് കുടിക്കുക.
- വാളൻപുളിയുടെ പൂക്കൾപിഴിഞ് അൽപം കുടിക്കുക.
- വെളുത്തുള്ളിയും പനക്കൽകണ്ടവും നെയ്യിൽ വറുത്തു തിന്നുക.
- വാഴപ്പഴവും പഴകിയ വാളൻ പുളിയും കൽക്കണ്ടവും ഒരുമിച്ചു ചേർത്ത് നാല് തവണ കഴിക്കുക.


Smileys and SymbolsSmileys and Symbols