Wednesday, 19 October 2016

തഴുതാമ


നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.

തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.



വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽകുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

തഴുതാമവേര്‌, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്‌, ദേവദാരം, ചിറ്റരത്ത,ദർഭവേര്‌ എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട്ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും...
2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദീപിക്കുവാനും ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും...
3. പ്രതിരോധശക്തി വര്‍ധനയ്ക്ക്...
4. ടെന്‍ഷന്‍ കുറക്കാന്‍...
5. ഹൃദയ രോഗ നിവാരണത്തിന്,
6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും...
7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്ങള്‍ക്ക്‌..
8. വയറിളക്കം ശമിപ്പിക്കാന്‍...
9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.
10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍ ..
11. ലിവര്‍ സംബന്ധിയായ സിറോസീസിനും ജോണ്ടിസിനും മറ്റും.
12. വയറ്റിലെ പുണ്ണുശമനത്തിന്..
13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
14. നല്ല ശോധനക്ക്.
15 ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.
16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.
19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
20. വിളര്‍ച്ചക്ക് എതിരായി.


പ്രധാന ഔഷധങ്ങൾ

  • പഥ്യാപുനർനവാദി കഷായം
  • പുനർനവാദി കഷായം
  • പുനർനവാസവം
  • വിദാര്യാദി കഷായം
  • അമൃതപ്രാശഘൃതം
  • സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ ഉപയോഗിക്കുന്നു.



Smileys and SymbolsSmileys and Symbols