Tuesday, 25 October 2016

കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തില് തേന് ചേര്ത്തു കുടിച്ചാല


കറികള്ക്കു രൂചി കൂട്ടാന് കറുവാപ്പട്ട മിടുക്കനാണ്. എന്നാല് അതുക്കും മെലെ കറുവാപ്പട്ട ഒരു മരുന്നു കുടിയാണ്. സാധാരണയായി കുടിക്കാനുള്ള വെള്ളത്തില് കറുവാപ്പട്ട ഇട്ടു തിളപ്പിക്കുന്ന പതിവില്ല. എന്നാല് കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തില് തേന് ചേര്ത്തു കുടിച്ചാല് 10 ഓളം രോഗങ്ങള്ക്കു ശമനമുണ്ടാകുമെന്നു പറയുന്നു. രോഗപ്രതിരോധശേഷി വര്ധിപ്പിക്കാന് ഈ പാനിയത്തിനു കഴിയുമെത്രെ. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ചൂടാറുമ്പോള് രണ്ടോ മൂന്നോ സ്പൂണ് തേന് ചേര്ക്കുകയാണ് വേണ്ടത്.ഇത് സ്ഥിരമായി കുടിക്കുന്നതു ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന് സഹായിക്കുന്നു. മലബന്ധത്തിനുള്ള മികച്ച പ്രതിവിധിയാണു തേനും കറുവാപ്പട്ടയും ചേര്ന്ന മിശ്രിതം.ദഹനവ്യവസ്ഥമികച്ചതാക്കാന് ഇതു കഴിക്കുന്നതിലൂടെ സഹായിക്കുന്നു.അമിതവണ്ണം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.ശരീരത്തിലെ പ്രതിരോധശേഷി വര്ധിപ്പിക്കാന് കറുവാപ്പട്ടയും തേനും ചേര്ന്ന പാനീയം സഹായിക്കും.പനി, അലര്ജി മുതലായവയെ അകറ്റി നിര്ത്താന് കറുവാപ്പട്ടയും തേനും ചേര്ന്നമിശ്രിതം ഗുണം ചെയ്യും.ഈ പാനീയം രാവിലെയുംവൈകിട്ടും കുടിക്കുന്നതു വാതത്തിനു ശമനം ലഭിക്കാന് നല്ലതാണെന്നു പറയുന്നു.കൊളസ്‌ട്രോള് കുറയ്ക്കുന്നതിനും രക്തപ്രവാഹം സുഖമമാക്കുന്നതിനും ഇതു നല്ലതാണ്. അതുകൊണ്ടു തന്നെ സ്ഥിരമായി കഴിക്കുന്നതു ഹൃദയാരോഗ്യം വര്ധിപ്പിക്കും. ശരീരത്തില് ഉണ്ടാകുന്ന എല്ലാത്തരം അണുബാധകളെയും തടയാന് ഈ പാനീയം സഹായിക്കുമത്രെ.

Saturday, 22 October 2016

മുക്കുറ്റി


മുക്കുറ്റി

ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ്മുക്കുറ്റി(മുക്കുറ്റി(Biophytum reinwardtii)). ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.

തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.

കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കൾ വഹിക്കുന്ന പൂന്തണ്ടുകൾ പത്ത് സെ.മീ വരെ നീളത്തിൽ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കൾക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകൾ മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.

തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പൾവീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോൾ കോശങ്ങൾക്ക്ദൃഢത കൂടുകയും ഇലകൾ ബലത്തോടെ നിൽക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകൾ തളർത്തിയിടുകയും ചെയ്യുന്നു.



സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.

മുക്കുറ്റിക്ക് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.

തുമ്പ (ചെടി)

തുമ്പ (ചെടി)

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ്:Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.

വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ, മൗറീഷ്യസ്, ചൈനയിൽ മിതോഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.30-60 സെ.മീ ഉയരത്തിൽ നിവർന്നു വളരുന്ന ഔഷധിയാണ്‌ ഇത്. സസ്യത്തിലുടനീളം രോമങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇത് ചർമ്മത്തിന്‌ ചോറിച്ചിൽ ഉണ്ടാക്കുന്നവയല്ല. ഇലകൾക്ക് 3-6 സെ.മീ നീളവും 1-4 സെ.മീ വീതിയും ഉണ്ടാകും, ഇലയുടെ അഗ്രം കൂർത്തതാണ്‌. അടിഭാഗം രോമിലവും. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ഇലകൾ വിന്യസിച്ചിരിക്കുന്നു. പുഷ്പങ്ങൾ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ്‌ കുലകളായി കാണപ്പെടുന്നത്. തണ്ടുകൾ ചതുരാകൃതിയിലാണ്. പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു.

ഔഷധപ്രയോഗങ്ങൾ


  • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
  • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
  • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.
  • നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.

കീഴാർ‌നെല്ലി

കീഴാർ‌നെല്ലി ചെടി

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഇത് യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ്. ശാഖകളോട് കൂടിയതും തണ്ടിന് പച്ച,ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു. കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.

ചെറിയ പ്രാണികൾ വഴി പരാഗണം നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന് പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെരൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.

കീഴാർനെല്ലി

ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.

അരിമ്പാറ

അരിമ്പാറ

മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ ത്വക്കിലോ, ത്വക്കിനോടു ചേർന്ന ശ്ളേഷ്മസ്തര(mucous layer))ത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും (benign) ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസു(Human Papilloma Virus-HPV)കളാണ് ഇതിനു ഹേതു. രോഗമുള്ള മനുഷ്യരുമായുള്ള സമ്പർക്കത്താൽ (സ്പർശനത്താൽ) ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്.

തരങ്ങൾ



  1. സാധാരണ അരിമ്പാറ (Common wart), വെരുക്ക വൾഗാരിസ് (Verruca vulgaris) എന്ന ഇനം വൈറസുകളാണ് സാധാരണ അരിമ്പാറയ്ക്കു കാരണമാകുന്നത്. കൈകളിലും കാൽമുട്ടുകളിലും മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തും ഇത്തരത്തിലുള്ള അരിമ്പാറ ഉണ്ടാകുന്നു. ത്വക്കിൽ നിന്നുയർന്നു കാണുന്ന ചെറിയ മുഴകളുടെ ഉപരിതലം പരുപരുത്തതായിരിക്കും.
  2. പരന്ന അരിമ്പാറ (Flat wart). മുഖം, കഴുത്ത്, കൈകൾ, കണങ്കൈ, കാൽമുട്ട് തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറുതും മൃദുലവും ചർമത്തെക്കാൾ നിറം കൂടിയതുമായ പരന്ന അരിമ്പാറ വെരുക്ക പ്ലാനാ (Verruca Plana) എന്ന വൈറസ് മൂലമാണുണ്ടാകുന്നത്.
  3. അംഗുലിത അരിമ്പാറ (Digitate or Filiform wart). മുഖത്തും, കൺപോളകൾക്കടുത്തും, ചുണ്ടുകളിലും നൂലുപോലെയോ വിരലുകൾ പോലെയോ ഉണ്ടാകുന്ന അരിമ്പാറയാണിത്.
  4. ആണി അഥവാ പാദതല അരിമ്പാറ (Plantar wart). വെരുക്കാ പെഡിസ് (Verruca pedis) എന്ന ഇനം വൈറസുമൂലമുണ്ടാകുന്ന ഈ രോഗം വേദന ഉളവാക്കുന്നതാണ്. ഉള്ളങ്കാലിൽ (sole of the foot) ഉണ്ടാകുന്ന ഈ അരിമ്പാറയുടെ മധ്യഭാഗത്ത് നിരവധി കറുത്ത പുള്ളിക്കുത്തുകളുണ്ടായിരിക്കും. ഇത് ത്വക്കിന്റെ പ്രതലത്തിൽ നിന്നും ഉയർന്നു കാണുന്നില്ല. ചെരിപ്പുകൾ ഉപയോഗിച്ചു നടക്കുന്നതുമൂലം ഈ രോഗം പകരാതെ സൂക്ഷിക്കാം.
  5. മൊസേയ്ക് അരിമ്പാറ (Mosaic wart). കൈകളിലും ഉള്ളങ്കാലിലും കൂട്ടമായി വളരുന്ന ആണി(പാദതല അരിമ്പാറ)യോടു സാദൃശ്യമുള്ളതാണ് മൊസേയ്ക് അരിമ്പാറ.
  6. ഗുഹ്യ അരിമ്പാറ[Venerael(genital)wart] . വെരുക്ക അക്യുമിനേറ്റ (Verrucca acumintat) അഥവാ കോൺഡൈലോമ അക്യുമിനേറ്റം (Condyloma acuminatum) വൈറസ് മനുഷ്യന്റെ ഗുഹ്യഭാഗങ്ങളിൽ അരിമ്പാറ ഉണ്ടാകുന്നതിനു കാരണമാകുന്നു.


സാലിസിലിക് അമ്ലം പോലെയുള്ള അമ്ലങ്ങളുടെ മിശ്രിതം പല പ്രാവശ്യം പുരട്ടി (Keratoltysis) വിരലുകളിലും മറ്റുമുണ്ടാകുന്ന അരിമ്പാറ മാറ്റാനാകും.

ലിക്വിഡ് നൈട്രജൻ പോലുള്ള രാസപദാർഥങ്ങളുപയോഗിച്ചുള്ള ക്രയോസർജറിയിലൂടെ അരിമ്പാറയും അതിനു ചുറ്റുമുള്ള മൃതചർമവും സ്വയം കൊഴിഞ്ഞു പോകും. ലേസർ ചികിത്സ, കാൻഡിഡ (Candida) കുത്തിവയ്പ്, കാന്താരി വണ്ടിന്റെ കാന്താരിഡിൻ എന്ന രാസപദാർഥം ഉപയോഗിച്ചു പൊള്ളിക്കൽ, ഇന്റർഫെറോൺ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഇമിക്വിമോഡ് ക്രീം പുരട്ടി അരിമ്പാറ വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കൽ തുടങ്ങിയവ അരിമ്പാറയ്ക്കുള്ള പ്രതിവിധികളായി കണക്കാക്കപ്പെടുന്നു. മുറിവേല്ക്കുന്ന ചർമം വിവിധ ചികിത്സാരീതികളിലൂടെ ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും അരിമ്പാറ പ്രത്യക്ഷപ്പെട്ടേക്കാം.

വെളുത്തുള്ളി, വിനാഗിരി, കോളിഫ്ളവർ നീര്, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയിൽ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാൻ സഹായിക്കുന്നു.

25 ശ.മാ. അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു; 2-3 വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോകുന്നവയും അപൂർവമല്ല. അരിമ്പാറ വളരെ വേഗത്തിൽ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചർമത്തിൽ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകൾക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കിൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.


ആയുർവേദ ഒറ്റമൂലികൾ



  • വെളുത്തുള്ളിയോ ചുവന്നുള്ളിയൊ അരച്ചശേഷം അരിമ്പാറമേൽ പുരട്ടുക.
  • കിഴുകാനെല്ലി പാലിൽ അരച്ചു പുരട്ടുക.

Thursday, 20 October 2016

അപ്പെൻഡിസൈറ്റിസ്


ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടിക്കിടന്ന് അപ്പെൻഡിക്സിനുണ്ടാകുന്നരോഗാണുസംക്രമണ വീക്കമാണ് അപ്പെൻഡിസൈറ്റിസ്. കുടലിൽനിന്നും യാദൃച്ഛികമായി അപ്പെൻഡിക്സിനുള്ളിൽ കടന്നുകൂടുന്ന ഭക്ഷണമോ ബാഹ്യവസ്തുക്കളോ തരംഗരൂപത്തിലുള്ള ചലനങ്ങളാൽ, ('പെരിസ്റ്റാൾടിക്' ചലനങ്ങൾ) പരിപൂർണമായി പുറത്തുപോകാതിരിക്കുന്നു. ഇങ്ങനെ ഇതിനുള്ളിൽ കടന്നുവരുന്ന സാധനങ്ങളെ പുറന്തള്ളാൻ ഉപകരിക്കാത്ത ഏതു ഘടകവും അപ്പെൻഡിസൈറ്റിസിന് വഴിതെളിക്കും.

അപ്പെൻഡിക്സിനുള്ളിൽ മർദം അധികമാകുന്നതിന്റെ ഫലമായി നീർവീക്കം ഉണ്ടാകുന്നു. അപ്പെൻഡിക്സിനുള്ളിലെ സ്തരങ്ങൾ സ്രവിക്കുന്ന ശ്ലേഷ്മം ഈ വീക്കം വർധിപ്പിക്കും. വീക്കം കൂടിവരുന്തോറും അപ്പെൻഡിക്സിലെ രക്തവാഹികൾ അടയുന്നു. അങ്ങനെ അപ്പെൻഡിക്സ് മരവിക്കാൻ തുടങ്ങും. ഉള്ളിലെ അതിമർദവും ഭിത്തികളുടെ മരവിപ്പും ചേർന്ന് അപ്പെൻഡിക്സിൽ ദ്വാരങ്ങളുണ്ടാകാം. ഇത് പെരിറ്റൊണൈറ്റിസ് എന്നറിയപ്പെടുന്ന മാരകാവസ്ഥയിലേക്കു നയിക്കുകയും ചെയ്യും.

കുട്ടികളിലും വൃദ്ധരിലും അപൂർവമായി മാത്രം കാണുന്ന ഈ രോഗം യുവതി - യുവാക്കളെയാണധികം ആക്രമിക്കുക. പരിഷ്കൃതരാജ്യങ്ങളിലും പട്ടണങ്ങളിലും ഇത് സർവസാധാരണമാണ്; അപരിഷ്കൃതരായ ഗ്രാമീണർക്കിടയിൽ വളരെ ചുരുക്കവും. സസ്യസമൃദ്ധമായ ഒരു ആഹാരരീതി ഈ രോഗത്തിനുവേണ്ട പ്രതിരോധശക്തി നല്കുന്നു.

ഉദരത്തിൽ മുഴുവനുമോ ഉദരത്തിന്റെ മുകൾഭാഗത്തു മാത്രമോ നാഭിക്കടുത്തോ അനുഭവപ്പെടുന്ന വേദനയാണ് പ്രഥമ ലക്ഷണം. 1-6 മണിക്കൂറിനകം ഉദരത്തിന്റെ വലതുഭാഗത്ത് താഴെയായി വേദന അനുഭവപ്പെടും. വേദന തുടങ്ങിയതിനുശേഷം മനംപിരട്ടലും ഛർദിയും ഉണ്ടാകാവുന്നതാണ്. രോഗാരംഭത്തിൽ പനി സാധാരണമാണെങ്കിലും കൂടുതലാകാറില്ല. പ്രായപൂർത്തിയെത്തിയ മനുഷ്യനിൽ 5,000-10,000 വരെയാണ് [ശ്വേതരക്താണു|ശ്വേതരക്താണുക്കളുടെ]] എണ്ണം. രോഗാരംഭത്തോടുകൂടി ഇത് 12,000-20,000 വരെയായി വർധിക്കും. ഉദരത്തിന്റെ വലതുവശത്ത് താഴെയായി വിരൽകൊണ്ട് അമർത്തിയാൽ വേദനയുണ്ടാകുന്നതായി അനുഭവപ്പെടും.

ക്രോണിക് അപ്പെൻഡിസൈറ്റിസ് വളരെ അപൂർവമാണെങ്കിലും പ്രവർത്തനരഹിതമായ അപ്പെൻഡിക്സ് സാധാരണമാണ്. പലപ്പോഴായുണ്ടാകുന്ന അപ്പെൻഡിക്സ് വീക്കങ്ങളുടെ ഫലമാണ് ഈ അവസ്ഥ. സംയോജനകലയുടെ ഘടകങ്ങൾ വർധിക്കുന്നതോടെ അപ്പെൻഡിക്സിലുള്ള ലസികാകലനഷ്ടപ്രായമാകുന്നു. ശസ്ത്രക്രിയ ചെയ്ത് അപ്പെൻഡിക്സ് നീക്കം ചെയ്യുകയാണ് സാധാരണ ചികിത്സാമാർഗം.

ആയുർവേദ ഒറ്റമൂലികൾ. 


  • കായം ഉന്തുപ്പ്  എന്നിവ മുരിങ്ങതൊലി കഷായത്തിൽ ചേർത്ത് നിതൃവും കഴിക്കുക.

കറിവേപ്പ്

ആഹാരത്തിന്‌ രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ്‌ കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശംഇന്ത്യയാണ്‌. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്.

കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.

നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ടു്. മേട്ടുപ്പാളയം പ്രദേശത്തെ കറിവേപ്പില കൃഷിയിൽ മറ്റു കീടനാശിനകളോടൊപ്പം എൻഡോസൾഫാൻ എന്ന കീടനാശിനിയും വ്യാപകമായി ഉപയോഗിക്കുന്നു. 

ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാന്‍ കറിവേപ്പിലക്കാവും. ദഹനശക്തി വര്‍ധിപ്പിക്കാനും അതിസാരം വയറുവേദന എന്നിവക്കും കറിവേപ്പില ഉത്തമ ഔഷധമാണ്. ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ കറിവേപ്പിലക്കാവും. കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനും കറിവേപ്പിലക്കാവും എന്നാണ് ഗവേഷകര്‍ പറയുന്നത്.

കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.

മഞ്ഞൾ

ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ(Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെപല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.

ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.
മഞ്ഞൾ

ഔഷധ ഗുണങ്ങള്‍:

  • പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും
  • മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.
  • പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക
  • ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.
  • മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
  • ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.
  • തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ മഞ്ഞളിന് കഴിയും.
  • ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ മഞ്ഞളിന് കഴിയും.
  • ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.
  • അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റുന്നു.

Wednesday, 19 October 2016

പെപ്റ്റിക് അൾസർ


ആമാശയത്തിലെ ഡീപ് അൾസർ

ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് പെപ്റ്റിക് അൾസർ, എന്നുംപെപ്റ്റിക് അൾസർ ഡിസീസ് എന്നും അറിയപ്പെടുന്നത്. ദഹനനാളത്തിലെ മ്യൂക്കോസ എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ആസ്പിരിൻ, ഐബുപ്രോഫൻ, മറ്റ് എൻ.എസ്.എ.ഐ.ഡിമരുന്നുകൾ എന്നിവ അൾസറുകൾക്ക് കാരണമാവുകയോ ഇവയുടെ രൂക്ഷത വർദ്ധിപ്പിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്.

ആമാശയത്തിലുണ്ടാകുന്നതിനേക്കാൾ നാലിരട്ടി പെപ്റ്റിക് അൾസറുകൾ അതിനു തൊട്ടു പിന്നാലെ വരുന്ന ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്താണുണ്ടാകുന്നത്. ഏകദേശം 4% ആമാശയ അൾസറുകൾ മാലിഗ്നന്റ് ട്യൂമറുകൾ കാരണമാണുണ്ടാകുന്നത്. അതിനാൽ കാൻസറില്ല എന്നുറപ്പുവരുത്താൻ പല വട്ടം ബയോപ്സി പരിശോധന നടത്തേണ്ടിവരും. ഡുവോഡിനത്തിൽബിനൈൻ (മാലിഗ്നന്റ് അല്ലാത്ത - അധികം ദോഷകരമല്ലാത്ത) അൾസറുകളാണുണ്ടാകുന്നത്.

ആയുർവേദ ഒറ്റമൂലികൾ


  • വാഴപ്പിണ്ടിയുടെ നീരെടുത്ത് തേനിൽ ചാലിച്ച് രാവിലെ കഴിക്കുക. 
  • എല്ലാദിവസവും ഒരു മാതളത്തിന്റെ പകുതി കഴിക്കുക. 
  • പാലിൽ ബദാം അരച്ച് ചേർത്ത് കഴിക്കുക. 
  • നെല്ലിക്ക കടിച്ചു തിന്നുക. 
  • വാഴപ്പഴം ദിവസവും കഴിക്കുക. 
  • ചെറുനാരങ്ങ നിരും കരിമ്പു നീരും സമാസമം ചേർത്ത്  കഴിക്കുക.

അകാലനര

അകാലനര
അകാലനര സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി നരക്കുന്നതു വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത് എന്നാൽ ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. മുപ്പതുകൾ പിന്നിടുമ്പോൾ തന്നെ പലർക്കും ഈ വെളുത്തമുടി പ്രശ്ങ്ങൾ സൃഷ്ടിക്കുന്നു.പലരും കൃത്രിമമായി മുടിക്ക് നിറം നൽകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുകയാണു പതിവ്. എന്നാൽ കെമിക്കൽ അടങ്ങിയ കൃത്രിമ നിറങ്ങളുണ്ടാക്കുന്ന പാർശ്വഫലങ്ങൾ തീവ്രമാണ്.തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കുവരെ ഇവ കാരണമാകാം. അകാലനര ചെറുപ്പക്കാരുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു.

അകാലനരയ്ക്ക് പ്രതിവിധി തേടി വിപണിയിൽ അലഞ്ഞ് പലവിധത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് ഫലംകാണാതെ നിരാശരാവുകയാണ് പലരും. പാരമ്പര്യം ,രോഗങ്ങൾ ,മാനസിക സമ്മർദം , ചില മരുന്നുകളുടെ തുടർച്ചയായുള്ള ഉപയോഗം എന്നീ ഘടകങ്ങളൊക്കെ മുടി നരക്കുന്നതിന് ഹേതുവാകുന്ന ചില കാരണങ്ങളാണ്. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുന്നത് മൂലമാണ് നരച്ചമുടി ഉണ്ടാകുന്നതെന്നാണ് ശാസ്ത്രീയ വിശദീകരണം.

ആയുർവേദ ഒറ്റമൂലികൾ


  • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുക. 
  • തണുത്ത കട്ടൻചായ വെള്ളം കൊണ്ടു മുടി കഴുകുക. 
  • ശുദ്ധമായ വെളിച്ചെണ്ണയും അരച്ച ബദാം പരിപ്പും തുല്യമായി ചേർത്തത് തലയിൽ പുരട്ടുക. 
  • കരിംജീരകത്തിൻ്റ എണ്ണ തലയിൽ പുരട്ടുക. 
  • വെളിച്ചെണ്ണയിൽ മയിലാഞ്ചി അരച്ച് ചേർത്ത് പുരട്ടുക. 
  • ചെറുപയർ നന്നായി പൊടിച്ചത് തലയിൽ തേച്ചു കുളിക്കുക.

വെളുത്തുള്ളി

Garlic
പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം (Allium sativum) എന്നാണ്‌. ഇത്ലിലിയാസീ (Liliaceae) എന്ന സസ്യകുടുംബത്തിൽ പെടുന്നു. 

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. വളരെ പുരാതനകാലം മുതൽതന്നെ ഈജിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകൾ ഉണ്ട്. പുരാതന ഈജിപ്തിൽ പിരമിഡ്ഢുകൾ പണിയുന്ന അടിമകൾക്ക് കായികക്ഷമതക്കും, രോഗപ്രതിരോധത്തിനുമായി വെളുത്തുള്ളി നൽകിയിരുന്നതായി പറയപ്പെടുന്നു,

വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റർവരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകൾ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകൾ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തിൽ പൂക്കൾ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബൾബാകൃതിയിലാണെങ്കിലും ഉള്ളിൽ നേർത്ത സ്തരങ്ങളിൽ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക. പച്ചക്കറികൾക്കും ഇറച്ചിക്കും രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.


വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും. തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സർവകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു.

തഴുതാമ


നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.

തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.



വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽകുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

തഴുതാമവേര്‌, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്‌, ദേവദാരം, ചിറ്റരത്ത,ദർഭവേര്‌ എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട്ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും...
2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദീപിക്കുവാനും ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും...
3. പ്രതിരോധശക്തി വര്‍ധനയ്ക്ക്...
4. ടെന്‍ഷന്‍ കുറക്കാന്‍...
5. ഹൃദയ രോഗ നിവാരണത്തിന്,
6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും...
7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്ങള്‍ക്ക്‌..
8. വയറിളക്കം ശമിപ്പിക്കാന്‍...
9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.
10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍ ..
11. ലിവര്‍ സംബന്ധിയായ സിറോസീസിനും ജോണ്ടിസിനും മറ്റും.
12. വയറ്റിലെ പുണ്ണുശമനത്തിന്..
13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
14. നല്ല ശോധനക്ക്.
15 ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.
16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.
19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
20. വിളര്‍ച്ചക്ക് എതിരായി.


പ്രധാന ഔഷധങ്ങൾ

  • പഥ്യാപുനർനവാദി കഷായം
  • പുനർനവാദി കഷായം
  • പുനർനവാസവം
  • വിദാര്യാദി കഷായം
  • അമൃതപ്രാശഘൃതം
  • സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ ഉപയോഗിക്കുന്നു.


പേര

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്കകൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോമധ്യ അമേരിക്കതെക്കേ അമേരിക്ക,കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗുജാവ).

പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്. വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.

പേരയ്ക്കയിലെ പോഷക മൂല്യം(പഴുത്തത്, 100 ഗ്രാമിൽ)
ഊർജ്ജം112 കിലോ കാലറി
പഞ്ചസാരകൾ5 ഗ്രാം
നാരുകൾ3.7 ഗ്രാം
കൊഴുപ്പ്0.5 ഗ്രാം
മാംസ്യം0.8 ഗ്രാം
ജീവകം സി230 മില്ലി ഗ്രാം
ജീവകം ബി വർഗ്ഗം0.32 മില്ലി ഗ്രാം
കരോട്ടീൻ435 മില്ലി ഗ്രാം
പൊട്ടാസ്യം430 മില്ലി ഗ്രാം
കാത്സ്യം13 മില്ലി ഗ്രാം
ഇരുമ്പ്0.4 മില്ലി ഗ്രാം

ചെറിയ ഇനം പേരയ്ക്ക

പേരയ്ക്ക ഇലയുടെ ആരോഗ്യ ഗുണങ്ങൾ


  • പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ജ്യൂസോ ചായയോ നിത്യേന കുടിക്കുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായിക്കും.
  • പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്നത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • വയറിളക്കത്തിനും വയർ സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് പേരയ്ക്ക ഇല.പേരയ്ക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് അസുഖം പെട്ടെന്ന് മാറാൻ സഹായിക്കും.
  • ഡൈജസ്റ്റിവ് എൻസൈമുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തി ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷ്യ വിഷബാധയെ പ്രതിരോധിക്കാനും ഉള്ള മരുന്നാണ് പേരയ്ക്ക ഇല.
  • അലർജിക്കുള്ള നല്ലൊരു മരുന്നാണിത്.
  • പല്ലു വേദനയ്ക്കും മോണ സംബന്ധമായ രോഗങ്ങൾക്കും പേരയ്ക്ക ഇല അരച്ച് പേസ്റ്റ് ആക്കി മോണയിൽ തേക്കുന്നത് പെട്ടന്ന് തന്നെ വേദന മാറാൻ സഹായിക്കും.

പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ

  • ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഉത്തമമാണ് പേരയ്ക്ക. ഇതു നിങ്ങളുടെ രക്തസമ്മർദത്തെ ക്രമീകരിക്കുന്നു. 
  • ചീത്ത കൊളസ്ട്രോൾ(എൽഡിഎൽ) കുറയ്ക്കുകയും എച്ച് ഡിഎൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദ്രോഗികൾ പേരയ്ക്ക കഴിക്കേണ്ടത് അത്യാവശ്യമാണ്. 
  • പ്രമേഹരോഗികൾക്കും പേരയ്ക്ക നല്ലതു തന്നെ. അധികം പഴുക്കുന്നതിനു മുൻപേ കഴിക്കാം. ഇതിൽ ധാരളമായടങ്ങിയ മഗ്നീഷ്യം നിങ്ങളുടെ പേശികൾക്ക് കരുത്തുനൽകുന്നു. 
  • ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ഇതു നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന പഴവർഗമാണ് പേരയ്ക്ക. ഇതുമൂലം നിങ്ങളുടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. 
  • ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ പേരയ്ക്ക അർബുദ സാധ്യത കുറയ്ക്കുന്നു. സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനും പേരയ്ക്ക ഔഷധമാണ്. കഴിക്കാൻ മാത്രമല്ല മുഖത്ത് അരച്ചു പുരട്ടാനും നല്ലതാണ് പേരയ്ക്കയുടെ ചാറ്. ഇത് നിങ്ങളുടെ ത്വക്കിന് തിളക്കം സമ്മാനിക്കുന്നു.

Tuesday, 18 October 2016

ആനക്കുറുന്തോട്ടി

ആനക്കുറുന്തോട്ടി
കേരളത്തിൽ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി. (ശാസ്ത്രീയനാമംSida rhombifolia),
വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും,കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ‍ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു.

കുറുന്തോട്ടി സസ്യം


വെള്ളൂരം

വെള്ളൂരം
കുറുന്തോട്ടിയുടെ ഹൃദയാകാരത്തിൽ ഇലയുള്ള ഒരു വകഭേദമാണ് വെള്ളൂരം. (ശാസ്ത്രീയനാമം: Sida cordifolia). ഇന്ത്യൻ വംശജനായ ഈ കുറ്റിച്ചെടി ഇപ്പോൾ മിക്കനാടുകളിലും കണ്ടുവരുന്നു. മഞ്ഞപ്പൂക്കളാണ്, പൂവിന്റെ മധ്യഭാഗത്ത് മഞ്ഞനിറത്തിന് കടുപ്പമേറും. രണ്ടുമീറ്ററോളം ഉയരം വയ്ക്കുന്ന ഈ കുറ്റിച്ചെടിയുടെ പുറത്തെല്ലാം വെള്ളനിറത്തിലുള്ള ചെറുരോമങ്ങളുണ്ടായിരിക്കും. flannel weed എന്ന പേര് അതിൽനിന്നും വന്നതാവണം.
തണ്ടിൽ നിന്നും കിട്ടുന്ന നാര് കയർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ആഫിക്കയിൽ പലയിടത്തും കൊട്ടമെടയാൻ ഇതിന്റെ തണ്ട് എടുക്കാറുണ്ട്. ചൂലുണ്ടാക്കാൻ വ്യാപകമായിത്തന്നെ വെള്ളൂരം ഉപയോഗിക്കുന്നു. നൈജീരിയയിൽഇല കറിവയ്ക്കാനെടുക്കുന്നു, ഇല നല്ലൊരു കാലിത്തീറ്റയാണ്. ഇല ചതച്ചാൽ കിട്ടുന്ന പശ ടാൻസാനിയയിൽപാത്രങ്ങളുടെ തുള അടയ്ക്കാനെടുക്കുമ്പോൾ നൈജീരിയയിൽ അമ്പിന്റെ അറ്റത്ത് വിഷമായി ഉപയോഗിക്കുന്നു.ബെനിനിൽ അർബുദത്തിനും രക്താർബുദത്തിനും ഈ ചെടി മുഴുവനായി ഉപയോഗിക്കുന്നു.

ബല എന്ന് ആയുർവേദത്തിൽ അറിയപ്പെടുന്ന വളരെപ്രസിദ്ധമായ ഒരു ആയുർവേദഔഷധമാണ് വെള്ളൂരം. കായും ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു. ജലദോഷസംബന്ധമായ അസുഖങ്ങൾക്ക് ബ്രസീലിലുംആഫ്രിക്കയിലും ഇതുമരുന്നായി ഉപയോഗിക്കുന്നു. ഹൃദയത്തെയും കേന്ദ്ര നാഡീവ്യൂഹത്തേയും ഉദ്ദീപിപ്പിക്കാൻ കഴിവുള്ള ephedrine ഇതിൽ അടങ്ങിയിരിക്കുന്നു. മുറിവിൽ ഇല അരച്ചുതേക്കാറുണ്ട്, പനിക്കെതിരെ ഉപയോഗിച്ചുവരുന്നു. ചെടിയിൽ മുഴുവനും ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. വിത്തിലാണ് ഏറ്റവും കൂടുതൽ ഉള്ളത്വെള്ളൂരത്തിന്റെ തുടർച്ചയായ ഉപയോഗം ആരോഗ്യത്തിനു നല്ലതല്ല. വെള്ളുരത്തിൽ അടങ്ങിയിട്ടുള്ള ephedrine തന്നെയാണിതിനു കാരണം. അതിനാൽ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നതിനെ പല അമേരിക്കൻ സംസ്ഥനങ്ങളിലും നിയന്ത്രണമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ephedrine ഉപയോഗിക്കാറുണ്ട്.

Monday, 17 October 2016

ആസ്മ

ആസ്മ
ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവികരോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളിൽ (Chronic Obstructive Pulmonary Diseases) നിന്ന് വേറിട്ടതാക്കുന്നത്.
ജനിതകവും പാരിസ്ഥിതികവും തൊഴിൽ‌പരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാൽ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്.
“ആയാസപ്പെട്ട് ശ്വസിക്കുക”, “കിതയ്ക്കുക” തുടങ്ങിയ അർത്ഥമുള്ള അസെയ്ൻ (azein) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണു ആസ്മ എന്ന രോഗനാമം ഉത്ഭവിച്ചിരിക്കുന്നത്. ഇന്നുകാണുന്ന വിധമുള്ള നിർവചനത്തിലല്ലെങ്കിലും, ഈ വാക്ക് ഹിപ്പോക്രാറ്റീസിന്റെ എഴുത്തുകളിൽ ആവർത്തിച്ചു ഉപയോഗിച്ചിട്ടുണ്ട്. വിവിധ പ്രാദേശിക വകഭേദങ്ങളിൽ ആസ്മാ, ആസ്ത്മ, ആസ്തമ എന്നൊക്കെ ഉച്ചരിക്കാറുണ്ട്.
ശ്വാസകോശത്തിൽ സൂക്ഷ്മവും സ്ഥൂലവുമായ പല മാറ്റങ്ങളും ആസ്മയിൽ കാണാം. ഇവ മുഖ്യമായും താഴെപ്പറയുന്നവയാണ്:
  • കഫം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ പെരുകുന്നു, കഫത്തിന്റെ അമിതോല്പാദനം നടക്കുന്നു, കഫത്തിന്റെ കട്ടിയും ഇലാസ്തികതയും ജലാംശത്തിന്റെ അളവും വ്യത്യാസപ്പെടുന്നു.
  • വായു അറകളുടെ ആധാരസ്തരത്തിന്റെ കനം വർധിക്കുക, ബാഹ്യകലകൾക്കിടയിൽ മാസ്റ്റ് കോശങ്ങളും (Mast Cells) മറ്റു ശ്വേതരക്താണുക്കളും(leukocytes) വർദ്ധിക്കുക, സർവോപരി ശ്ലേഷ്മസ്തരത്തിന്റെ (mucus membrane) ഉപപാളികളിലേയ്ക്ക് ഇയോസിനോഫിൽ കോശങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാവുക .
  • ശ്വാസനാളബാഹ്യകലയ്ക്കു വ്യാപകമായ നാശമുണ്ടാകുക. ബാഹ്യകോശങ്ങൾ വ്യാപകമായി പൊഴിയുകയും അത് ശ്വാസനാളികളിലും വായു അറകളിലുമായി വീണു കഫവുമായിച്ചേർന്ന് അടവുണ്ടാക്കുക. ഈ അടവുണ്ടാക്കുന്ന കഫകീലകങ്ങളിൽ (mucus plugs) ഇയോസിനോഫിൽകോശങ്ങളുടെ ധാരാളിത്തം കാണാം.
ശ്വാസനാളികളുടെ അമിതപ്രതികരണമാണ് ആസ്മയുടെ മുഖ്യലക്ഷണവും കാരണവും. എന്നാൽ ഇതിലേക്കു നയിക്കാവുന്ന സംഗതികൾ ഇനിപ്പറയുന്നവയാണ് :
ശ്വാസനാളത്തിലും ശ്വാസകോശത്തിലെ ചെറു വായു അറകളിലുമായി ഉണ്ടാകുന്ന കോശജ്വലനത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് പലതരം വസ്തുക്കളോട് രോഗിക്കുള്ളപ്രത്യൂർജതയാണ് (Allergy) എന്നതാണ് ഈ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന അനുമാനം. ശ്വാസകോശത്തിലൂടെ പ്രത്യൂർജ്ജകങ്ങളുടെ (Allergen) പൊടിയോ കണികകളോ ഉള്ളിലെത്തിയാൽ ശ്വാസകോശത്തിലെ പലതരം ശ്വേതരക്താണുക്കളുടെ സംഘങ്ങൾ പ്രകോപിതരാകുന്നു. സാധാരണനിലയ്ക്ക് രോഗപ്രതിരോധം നടത്തുന്ന വെളുത്ത രക്തകോശങ്ങൾ തന്നെയാണ് ഇവിടെയും പ്രതികരിക്കുന്നതെങ്കിലും ഈ പ്രതികരണം ആവശ്യമായ അളവിലും അധികമാകുന്നുവെന്നതാണ് ആസ്മയിലെ മുഖ്യപ്രശ്നം. 
ആസ്മരോഗികളിൽ പ്രത്യൂർജതയ്ക്ക് സമാനമായ അവസ്ഥയുളവാക്കാൻ അജൈവവസ്തുക്കൾ തന്നെ വേണമെന്നില്ല. ഒരു ബാക്റ്റീരിയയോ വൈറസ്സോ പൂപ്പലോ മൂലമുള്ള അണുബാധയുംശ്വാസനാളികളുടെ അമിതപ്രതിരോധപ്രതികരണം ഉളവാക്കി ആസ്മ മൂർച്ഛിക്കാൻ ഇടയാക്കാം. ഏറ്റവും കൂടുതലായി ആസ്മ മൂർച്ഛിക്കാനിടയാക്കുന്ന അണുബാധ വൈറസുകൾ മൂലമുള്ളതാണ്. ഇതാണ് ആസ്മയിലെ വൈറൽ സ്വാധീനത്തെ സംബന്ധിച്ച സിദ്ധാന്തമായി വികസിച്ചത്.
ആസ്മ ഒരു ബഹുഘടകനിയന്ത്രിതരോഗം (multifactorial disease) ആണെങ്കിലും പ്രത്യൂർജ്ജതയുമായുള്ള അതിന്റെ ബന്ധവും ഒരേ കുടുംബങ്ങളിലെ പലതലമുറകളിൽ ആവർത്തിച്ചുവരുന്നതുമൊക്കെ നിരീക്ഷിച്ചിരുന്ന ശാസ്ത്രം വളരെ മുൻപേ തന്നെ ഇതിനെ ഒരു ജനിതകനിർണീതരോഗം ആയി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കേവലം ഒരു ജീനിന്റെ സ്വാധീനം കൊണ്ടല്ല ആസ്മ വരുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലേറെ ജീനുകളാൽ നിയന്ത്രിക്കപ്പെടുന്ന ശരീരപ്രകൃതവും പലവിധ പാരിസ്ഥിതികസ്വാധീനങ്ങളും ചേരുമ്പോഴാണു ആസ്മ പൂർണരൂപത്തിൽ രോഗികളിൽ അവതരിക്കാറ്.
രോഗലക്ഷണങ്ങൾ

ചെറിയ തോതിലുള്ള ചുമയിലാരംഭിച്ച് വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിക്കുന്നതാണ് ആസ്മയിൽ സാധാരണയായി കണ്ടുവരുന്നത്. മിക്ക രോഗികളിലും ആസ്മ ബാധയുടെ ഇടവേളകൾ താരതമ്യേന പ്രശ്നരഹിതമായിരിക്കും. ഈ പ്രശ്നരഹിതമായ ഇടവേളകളിലും ശ്വാസനാളത്തിലുടനീളം ഉണ്ടാകുന്ന കോശജ്വലനം (inflammation‌) തുടരുന്നതുകൊണ്ട് ശ്വാസം മുട്ടലോ മറ്റ് അനുസാരി ലക്ഷണങ്ങളോ ഇല്ലാതിരിക്കുന്ന അവസരങ്ങളിലും പലർക്കും ചികിത്സ തുടരേണ്ടുന്ന അവസ്ഥയുണ്ട്.

ആയുർവേദ ഒറ്റമൂലികൾ


  • തുളസിയില പിഴിഞ്ഞ് ഒരുസ്പൂൺ നീര് കുടിക്കുക. 
  • ആട്ടിൻ പാലിൽ ആടലോടകയിലയുടെ നീരും ചേർത്ത് കഴിക്കുക. 
  • കുരുമുളകും കൽക്കണ്ടവും തേനും ഒന്നിച്ചു ചേർത്ത് കഴിക്കുക. 
  • മുരിങ്ങയില പിഴിഞ്ഞ ചാറെടുത്ത് കഴിക്കുക. 
  • താന്നിക്ക തിന്നുക. 
  • കാടമുട്ട പുഴുങ്ങി തിന്നുക.

ആണിരോഗം

ആണിരോഗം

മനുഷ്യരുടെ കാൽവെള്ള (Verruca Pedis) യിലുണ്ടാകുന്ന   ഒരു  രോഗമാണ്  ആണിരോഗം വെരുക്കപെഡിസ് വൈറസാണ് രോഗഹേതു. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. അമർത്തുമ്പോൾ വളർന്നുമുറ്റിയ ദൃഢീകൃത ശരീരകല (ആണി) നാഡികളുടെ അഗ്രങ്ങളെ (nerve endings) സ്പർശിക്കുന്നതിനാലാണ് വേദന അനുഭവപ്പെടുന്നത്.

ഏതാണ്ട് പത്തു ശതമാനം യുവാക്കൾക്കും ആണിരോഗമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ പൊതുകുളിമുറികളുടെ ഉപയോഗവുമാണ് ഈ രോഗമുണ്ടാകാൻ പലപ്പോഴും കാരണമാകുന്നത്. കാൽവെള്ളയിലുണ്ടാകുന്ന പോറലുകൾ, ചെറിയമുറിവുകൾ എന്നിവയിലൂടെ വൈറസ് ചർമത്തിനുള്ളിൽ പ്രവേശിക്കുന്നു. വൈറസുകൾ ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളിൽ വളർച്ചാശേഷിയുള്ളവയാണ്. കാൽ പാദരക്ഷകളിൽ തങ്ങിനിൽക്കുന്നത് ഇത്തരം വൈറസുകൾക്ക് വളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു. കാൽവെള്ളയിലെ ആണിരോഗം പാദങ്ങളുടെ ഏതു ഭാഗത്തേക്കും വ്യാപിക്കാം. ഇവയിൽ ചിലവ വലിപ്പം കൂടുകയും ഇതിനുചുറ്റിലുമായി ചെറിയ ധാരാളം ആണികൾ ഉണ്ടായി ഒരു മൊസേക് പ്രതീതി ഉളവാക്കുകയും ചെയ്യുന്നു.
കാലുകളിലുണ്ടാകുന്ന സാധാരണ വടുക്ക(തഴമ്പ്-calluses)ളിൽനിന്നും ആണികളെ തിരിച്ചറിയാൻ പ്രയാസമാണ്. ആണിയുടെ ഉപരിതലത്തിലായി വളരെച്ചെറിയ കറുത്തപൊട്ടുകൾ കാണാൻകഴിയും. കാപ്പിലറി രക്തക്കുഴലുകളുടെ അഗ്രഭാഗമാണ് കറുത്തപൊട്ടുകളായി തോന്നിക്കുന്നത്. എന്നാൽ വടുക്കളിൽ രക്തക്കുഴലുകളില്ല. ഇവ മെഴുകുപോലെ ഇരിക്കും. അധിക ബാഹ്യസമ്മർദം മൂലമാണ് തഴമ്പ് ഉണ്ടാകുന്നത്.
ആദ്യഘട്ടങ്ങളിൽ സാലിസിലിക് അമ്ലം ആണികളിൽ പുരട്ടുന്നത് രോഗം മാറുന്നതിന് സഹായകമാണ്. ക്രമാതീതമായി വളർന്നുകഴിഞ്ഞ ആണി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. ചിലപ്പോൾ പലപ്രാവശ്യം ഈ പ്രക്രിയ ആവർത്തിക്കേണ്ടതായി വന്നേക്കാം. ആണിയുള്ള ഭാഗം കുത്തിവച്ച് മരവിപ്പിച്ചശേഷം ദ്രവ നൈട്രജൻ ഉപയോഗിച്ചു തണുപ്പിച്ച് ആണി അലിയിച്ചുകളയുന്നതാണ് മറ്റൊരു ചികിത്സാരീതി. പ്യൂമിക് കല്ലു(Pumic stone)കൊണ്ട് നിത്യേന ഉരച്ചും ആണി അകറ്റാനാകും. പാഡുകളും (corn pade), പ്ലാസ്റ്ററുകളും ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.
ആയുർവേദ ഒറ്റമൂലികൾ
  • അത്തിപ്പഴം ആണിയുടെ മുകളിൽ അരച്ചിടുക. 
  • എരുക്കിന്റെ പാൽ ആണിയുടെമേൽ പുരട്ടുക.  
  • കശുവണ്ടി തോടിലെ എണ്ണ ആണിയുള്ള ഭാഗത്തു തേക്കുക.
  •  കൊടുവേലി അരച്ച് ആണിയുള്ളിടത്ത് പുരട്ടുക.
  • ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക.
  • കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക.
  • കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക.
  • കള്ളിയുടെ കറയും എരുക്കിന്‍റെ  കറയും സമം എടുത്ത്  ആണിയുള്ളിടത്ത്   പുരട്ടുക.
  • കടുക്കയും മഞ്ഞളും അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ആണിയുള്ളിടത്ത് പുരട്ടുക.

കുരുമുളക്

കുരുമുളക് 

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. (ശാസ്ത്രീയനാമംPiper nigrum).ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവുംകേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്. ഗ്രീക്ക് ഭാഷയിൽ പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു‍, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ്‌ ഇതിൽ പ്രധാനം. പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.
ഉണക്കിയ‍ കുരുമുളക്

ചരിത്രാതീതകാലം മുതൽക്കേ കേരളത്തിൽ കുരുമുളക്‌ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. റോമക്കാരും യവനരും പേർഷ്യക്കാരും കുരുമുളക്‌ സുഗന്ധദ്രവ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്‌ ക്രിസ്തുവിനു ഏകദേശം മൂവായിരം വർഷം മുന്നേ ആയിരിക്കണം എന്ന് കരുതുന്നു. ആദ്യകാലങ്ങളിൽ ഒരു ഔഷധമായി ഉപയോഗിച്ചിരിക്കാമായിരുന്ന ഇത്‌ പിന്നീട്‌ ദൈനംദിന ഭക്ഷണങ്ങളിലും ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കണം. റോമാസാമ്രാജ്യകാലത്ത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന വിഭവങ്ങളിൽ ഏറ്റവും വിലപിടിച്ചതായിരുന്നു കുരുമുളക്‌. ഇന്ന് ഭാരതത്തിൽ മാത്രമല്ല മലേഷ്യതായ്‌ലാന്റ്ഐവറി കോസ്റ്റ്ജമൈക്കട്രോപ്പിക്കാനാബ്രസീൽശ്രീലങ്കവിയറ്റ്നാംചൈനഎന്നീ രാജ്യങ്ങളിൽ കുരുമുളക് കൃഷി ചെയ്യുന്നു. എന്നിരുന്നാൽക്കൂടി ലോകത്തിന്റെ ആവശ്യകതയുടെ 50% നൽകപ്പെടുന്നത് ഭാരതം ആണ്. 
ഇതിന്റെ ഇലകൾ കടും പച്ച നിറമുള്ളതും, കട്ടിയുള്ളതും അറ്റം കൂർത്തതുമാണ്. സാധാരണ മഴക്കാലത്തിനു മുൻപായി ചെടികൾ പൂക്കാൻ തുടങ്ങുന്നു. കുരുമുളകിന്റെ പൂക്കൾ കുലകളായ് കാണപ്പെടുന്നു. ഈ പൂക്കുലകൾക്ക് തിരികൾ എന്നാണ് പറയുന്നത്. ഒരു തിരിയിൽ ഏകദേശം അൻപതോളം ചെറിയ വെളുത്ത പൂക്കൾ കാണപ്പെടുന്നു. ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണ് കുരുമുളക്. മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം തിരികളിൽ ചെറിയ പച്ച മുത്തുപോലെ കായകൾ ഉണ്ടാകുന്നു. പാകമാകുമ്പോൾ മഞ്ഞ കലർന്ന ചുവപ്പു നിറത്തിലും, പഴുത്തത് കടും ചുവപ്പു നിറത്തിലും കാണാം.
ഔഷധയോഗ്യ ഭാഗം  :  ഫലം, വേര്   .  കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.

തിപ്പലി | പിപ്പലി

തിപ്പലിയുടെ ഇലയും കായും
കുരുമുളകിന്റെ കുടുംബത്തിൽ പെട്ട (പിപ്പെറേസിയേയ്) എരുവുള്ള കുരുക്കൾ ഉണ്ടാാവുന്ന, ഔഷധഗുണമുള്ള ഒരു പടർപ്പൻ സസ്യമാണ് തിപ്പലി. പിപ്പലി എന്നും വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയ നാമം. പിപ്പെർ ലോങും (ലിൻ) Piper longum എന്നാണ്. ഇംഗ്ലീഷ്: ലോങ്ങ് പെപ്പർ (Long pepper). സംസ്കൃതരൂപമായ പിപ്പലിയിൽ നിന്നാണ് മലയാളത്തിലെ തിപ്പലി രൂപപ്പെട്ടത്. 
അഥർവ്വവേദത്തിൽ പിപ്പലിയെപ്പറ്റി പരാമർശം ഉണ്ട്. ഹിന്ദു പുരാണങ്ങളിൽ പാലഴിമഥനസമയത്ത് അമൃതിനൊപ്പം പൊന്തിവന്നവയിൽ പിപ്പലിയും ഉണ്ടായിരുന്നു. ജൈമിനീയ ബ്രാഹ്മണൻ വിശ്വാമിത്രമഹർഷി പിപ്പലി തിന്നാണ് ആരോഗ്യവും സമ്പത്തും സംരക്ഷിച്ചിരുന്നതെന്നു പറയുന്നു. കൗശികധർമ്മസുത്രത്തിൽ പിപ്പലിയും സർപ്പഗന്ധിയും കുട്ടികൾക്ക് കൊടുത്തിരുന്നതായി വിവരിക്കുന്നു. ഈ പരാാമർശങ്ങളിൽ നിന്നും പിപ്പലിയെക്കുറിച്ച് ഇന്ത്യക്കാർക്ക് 2000-3000 വർഷങ്ങൾക്കു മുൻപേ ജ്ഞാനമുണ്ടായിരുന്നു എന്നു തെളിയിക്കുന്നു.
ചരകനും ശുശ്രുതനും തിപ്പലിയെക്കുറിച്ച് ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ വാഗ്ഭടൻ ഒരു ഗണത്തിലും തിപ്പലിയെ പെടുത്തിക്കാണൂന്നില്ല, എങ്കിലും ചികിത്സയുൽ ധാരാളം ഉപയോഗിച്ചിരുന്നു. വാഗ്ഭടൻ പ്ലീഹരോഗങ്ങൾക്ക് തിപ്പലി വളരെ നല്ലതാണെന്നു പറയുന്നു. എന്നാൽ തിപ്പലി സ്ഥിരമായി കഴിക്കരുതെന്ന് ചരകൻ മുന്നറിയിപ്പ് നൽകുന്നു.
ഗീസിൽ പിപ്പലി എത്തിയത് 5-6 ആം നൂറ്റാണ്ടോടെയാണ്. ഹിപ്പോക്രാറ്റസ് ഒരു സുഗന്ധദ്രവ്യത്തിനേക്കാൾ ഔഷധമായാണ് തിപ്പലിയെ വിവരിക്കുന്നത്.[2] കുരുമുളകിന്റെ പുരാതന ചരിത്രം മിക്കവാറും തിപ്പലിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. പിപ്പലിയെ പലപ്പോഴും വിദേശികൾ കുരുമുളകായി തെറ്റിദ്ധരിച്ചിട്ടുണ്ട്. തിയീഫ്രാസ്റ്റ്സ് രണ്ടിനേയും തന്റെ ആദ്യ കൃതിയിലൂടെ വിവരിച്ചിരിക്കുന്നു. റൊമക്കാർക്കു പക്ഷേ രണ്ടിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്ലീനി ദ എൽഡർ ഉണങ്ങിയ തിപ്പലിയും കുരുമുളകും ഒരേ ചെടിയിൽ നിന്നുണ്ടാവുന്നവയാണെന്നു ധരിച്ചിരുന്നു.
തിപ്പലിയുടെ കുരുക്കൾ
ഇന്ത്യിലെങ്ങോളം ചൂടുള്ള കാലവാസ്ഥകളിൽ കാണുന്നു. ഹിമാലയം മുതൽ അസ്സാം വരെയും കാശിയിലും മിഹിരമലകളിലും ഇത് വളരുന്നുണ്ട്. സഹ്യനിരകളോട് ചേർന്നു കൊങ്കൺ തീരം മുതൽ കേരളത്തിൽ വരെ തിപ്പലി വളരുന്നു. ഇന്ന് ഔഷധാവശ്യത്തിനായി നിരവഷിയിടങ്ങളിൽ തിപ്പലി വളർത്തുന്നുണ്ട്. 
ഔഷധയോഗ്യ ഭാഗം : കായ്, വേര് .  പിപ്പല്യാദിഘൃതം, പിപ്പല്യാസവം, വ്യോസാദിവടി, യക്തൃപിലാരി ലേഹ്യം, യകതൃ പിപ്പലി യോഗം, കൗസാസ്ത്രപ്രഹര പിപ്പലി, പിപ്പല്യാദി ലേഹ്യം എന്നിവയാണ് ആയുർവേദത്തിലെ പ്രധാന ഔഷധപ്രയോഗങ്ങൾ. 1967-68 ൽ തിപ്പലിയിൽ അടങ്ങിയ പെല്ലിട്ടോരിനെ സംബന്ധിച്ച ഗവേഷണങ്ങളിൽ തിപ്പലിക്ക് ക്ഷയരോഗത്തിനെതിരെയുള്ള സ്റ്റ്രെപ്റ്റോമൈസിന്റെ 20% ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. പൈപെർലോങുമീനിൽ നടത്തിയ ഗവേഷണങ്ങളിൽ പൈ.ലോങുമീനും ചെടി മുഴുവനുമായും ആന്റി സ്പാസ്മോഡീക് ശക്തിയുണ്ടെന്നു കണ്ടെത്തി. രക്താതിമർദ്ദം കുറക്കാനും പിപെർലോങുമിനു കഴിയുമെന്ന് ഗിനി പന്നികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. സമൂലം അരച്ചതിൽ നിന്നു ആൽകഹോൾ എക്സ്റ്റ്രാക്റ്റിനു പ്രമേഹം കുറക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്,