ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ(Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെപല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.
 |
| മഞ്ഞൾ |
ഔഷധ ഗുണങ്ങള്‍:
- പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും
- മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.
- പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക
- ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.
- മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
- ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.
- തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ മഞ്ഞളിന് കഴിയും.
- ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ മഞ്ഞളിന് കഴിയും.
- ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.
- അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റുന്നു.
Smileys and SymbolsSmileys and Symbols