സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ
, മധ്യ അമേരിക്ക
, തെക്കേ അമേരിക്ക
,കരീബിയന്റെ
ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ
ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ്
(സിഡിയം ഗുജാവ).
പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്. വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.
| പേരയ്ക്കയിലെ പോഷക മൂല്യം | (പഴുത്തത്, 100 ഗ്രാമിൽ) |
| ഊർജ്ജം | 112 കിലോ കാലറി |
| പഞ്ചസാരകൾ | 5 ഗ്രാം |
| നാരുകൾ | 3.7 ഗ്രാം |
| കൊഴുപ്പ് | 0.5 ഗ്രാം |
| മാംസ്യം | 0.8 ഗ്രാം |
| ജീവകം സി | 230 മില്ലി ഗ്രാം |
| ജീവകം ബി വർഗ്ഗം | 0.32 മില്ലി ഗ്രാം |
| കരോട്ടീൻ | 435 മില്ലി ഗ്രാം |
| പൊട്ടാസ്യം | 430 മില്ലി ഗ്രാം |
| കാത്സ്യം | 13 മില്ലി ഗ്രാം |
| ഇരുമ്പ് | 0.4 മില്ലി ഗ്രാം
|
 |
| ചെറിയ ഇനം പേരയ്ക്ക |
പേരയ്ക്ക ഇലയുടെ ആരോഗ്യ ഗുണങ്ങൾ
- പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ജ്യൂസോ ചായയോ നിത്യേന കുടിക്കുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായിക്കും.
- പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്നത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
- വയറിളക്കത്തിനും വയർ സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് പേരയ്ക്ക ഇല.പേരയ്ക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് അസുഖം പെട്ടെന്ന് മാറാൻ സഹായിക്കും.
- ഡൈജസ്റ്റിവ് എൻസൈമുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തി ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷ്യ വിഷബാധയെ പ്രതിരോധിക്കാനും ഉള്ള മരുന്നാണ് പേരയ്ക്ക ഇല.
- അലർജിക്കുള്ള നല്ലൊരു മരുന്നാണിത്.
- പല്ലു വേദനയ്ക്കും മോണ സംബന്ധമായ രോഗങ്ങൾക്കും പേരയ്ക്ക ഇല അരച്ച് പേസ്റ്റ് ആക്കി മോണയിൽ തേക്കുന്നത് പെട്ടന്ന് തന്നെ വേദന മാറാൻ സഹായിക്കും.
പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ
- ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഉത്തമമാണ് പേരയ്ക്ക. ഇതു നിങ്ങളുടെ രക്തസമ്മർദത്തെ ക്രമീകരിക്കുന്നു.
- ചീത്ത കൊളസ്ട്രോൾ(എൽഡിഎൽ) കുറയ്ക്കുകയും എച്ച് ഡിഎൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദ്രോഗികൾ പേരയ്ക്ക കഴിക്കേണ്ടത് അത്യാവശ്യമാണ്.
- പ്രമേഹരോഗികൾക്കും പേരയ്ക്ക നല്ലതു തന്നെ. അധികം പഴുക്കുന്നതിനു മുൻപേ കഴിക്കാം. ഇതിൽ ധാരളമായടങ്ങിയ മഗ്നീഷ്യം നിങ്ങളുടെ പേശികൾക്ക് കരുത്തുനൽകുന്നു.
- ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ഇതു നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന പഴവർഗമാണ് പേരയ്ക്ക. ഇതുമൂലം നിങ്ങളുടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
- ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ പേരയ്ക്ക അർബുദ സാധ്യത കുറയ്ക്കുന്നു. സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് കാൻസറിനും പേരയ്ക്ക ഔഷധമാണ്. കഴിക്കാൻ മാത്രമല്ല മുഖത്ത് അരച്ചു പുരട്ടാനും നല്ലതാണ് പേരയ്ക്കയുടെ ചാറ്. ഇത് നിങ്ങളുടെ ത്വക്കിന് തിളക്കം സമ്മാനിക്കുന്നു.
Smileys and SymbolsSmileys and Symbols