![]() |
| ഇഞ്ചി കൃഷി |
ഇഞ്ചിച്ചെടിയുടെ, മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ് ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബർ ഒഫീസിനാലെ (Zingiber officinale ) എന്നാണ് ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലുംഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം.ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്.
പ്രകൃതഭാഷയായ പാലിയിലെ സിംജി എന്ന പദത്തിൽ നിന്നാണ് ഇഞ്ചി നിഷ്പന്നമായത്. പച്ച ഇഞ്ചി എന്നാണർത്ഥം. സംസ്കൃതത്തിലെ ശൃംഗിവേര എന്നത് ഇഞ്ചിവേർ എന്നതിൽ നിന്നും ഉണ്ടായതാണെന്ന് ബറോയും എമനോയും സൂചിപ്പിക്കുന്നു. ഇംഗ്ലീഷിലെ സിഞിബെർ എന്നതും ഇതേ രൂപത്തിൽ നിഷ്പന്നമായതാണ്. തമിഴിൽ ഇൻസി എന്നും തെലുങ്കിൽ ശൊന്റീ എന്നുമാണ്. 30-90 സെ.മീ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്. മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള പ്രകന്ദം വീണ്ടും വളരുന്നു.
| ഇഞ്ചി ചെടി |


Smileys and SymbolsSmileys and Symbols