Wednesday, 19 October 2016

പെപ്റ്റിക് അൾസർ


ആമാശയത്തിലെ ഡീപ് അൾസർ

ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് പെപ്റ്റിക് അൾസർ, എന്നുംപെപ്റ്റിക് അൾസർ ഡിസീസ് എന്നും അറിയപ്പെടുന്നത്. ദഹനനാളത്തിലെ മ്യൂക്കോസ എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ആസ്പിരിൻ, ഐബുപ്രോഫൻ, മറ്റ് എൻ.എസ്.എ.ഐ.ഡിമരുന്നുകൾ എന്നിവ അൾസറുകൾക്ക് കാരണമാവുകയോ ഇവയുടെ രൂക്ഷത വർദ്ധിപ്പിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്.

ആമാശയത്തിലുണ്ടാകുന്നതിനേക്കാൾ നാലിരട്ടി പെപ്റ്റിക് അൾസറുകൾ അതിനു തൊട്ടു പിന്നാലെ വരുന്ന ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്താണുണ്ടാകുന്നത്. ഏകദേശം 4% ആമാശയ അൾസറുകൾ മാലിഗ്നന്റ് ട്യൂമറുകൾ കാരണമാണുണ്ടാകുന്നത്. അതിനാൽ കാൻസറില്ല എന്നുറപ്പുവരുത്താൻ പല വട്ടം ബയോപ്സി പരിശോധന നടത്തേണ്ടിവരും. ഡുവോഡിനത്തിൽബിനൈൻ (മാലിഗ്നന്റ് അല്ലാത്ത - അധികം ദോഷകരമല്ലാത്ത) അൾസറുകളാണുണ്ടാകുന്നത്.

ആയുർവേദ ഒറ്റമൂലികൾ


  • വാഴപ്പിണ്ടിയുടെ നീരെടുത്ത് തേനിൽ ചാലിച്ച് രാവിലെ കഴിക്കുക. 
  • എല്ലാദിവസവും ഒരു മാതളത്തിന്റെ പകുതി കഴിക്കുക. 
  • പാലിൽ ബദാം അരച്ച് ചേർത്ത് കഴിക്കുക. 
  • നെല്ലിക്ക കടിച്ചു തിന്നുക. 
  • വാഴപ്പഴം ദിവസവും കഴിക്കുക. 
  • ചെറുനാരങ്ങ നിരും കരിമ്പു നീരും സമാസമം ചേർത്ത്  കഴിക്കുക.


Smileys and SymbolsSmileys and Symbols