Monday, 17 October 2016

തിപ്പലി | പിപ്പലി

തിപ്പലിയുടെ ഇലയും കായും
കുരുമുളകിന്റെ കുടുംബത്തിൽ പെട്ട (പിപ്പെറേസിയേയ്) എരുവുള്ള കുരുക്കൾ ഉണ്ടാാവുന്ന, ഔഷധഗുണമുള്ള ഒരു പടർപ്പൻ സസ്യമാണ് തിപ്പലി. പിപ്പലി എന്നും വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയ നാമം. പിപ്പെർ ലോങും (ലിൻ) Piper longum എന്നാണ്. ഇംഗ്ലീഷ്: ലോങ്ങ് പെപ്പർ (Long pepper). സംസ്കൃതരൂപമായ പിപ്പലിയിൽ നിന്നാണ് മലയാളത്തിലെ തിപ്പലി രൂപപ്പെട്ടത്. 
അഥർവ്വവേദത്തിൽ പിപ്പലിയെപ്പറ്റി പരാമർശം ഉണ്ട്. ഹിന്ദു പുരാണങ്ങളിൽ പാലഴിമഥനസമയത്ത് അമൃതിനൊപ്പം പൊന്തിവന്നവയിൽ പിപ്പലിയും ഉണ്ടായിരുന്നു. ജൈമിനീയ ബ്രാഹ്മണൻ വിശ്വാമിത്രമഹർഷി പിപ്പലി തിന്നാണ് ആരോഗ്യവും സമ്പത്തും സംരക്ഷിച്ചിരുന്നതെന്നു പറയുന്നു. കൗശികധർമ്മസുത്രത്തിൽ പിപ്പലിയും സർപ്പഗന്ധിയും കുട്ടികൾക്ക് കൊടുത്തിരുന്നതായി വിവരിക്കുന്നു. ഈ പരാാമർശങ്ങളിൽ നിന്നും പിപ്പലിയെക്കുറിച്ച് ഇന്ത്യക്കാർക്ക് 2000-3000 വർഷങ്ങൾക്കു മുൻപേ ജ്ഞാനമുണ്ടായിരുന്നു എന്നു തെളിയിക്കുന്നു.
ചരകനും ശുശ്രുതനും തിപ്പലിയെക്കുറിച്ച് ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ വാഗ്ഭടൻ ഒരു ഗണത്തിലും തിപ്പലിയെ പെടുത്തിക്കാണൂന്നില്ല, എങ്കിലും ചികിത്സയുൽ ധാരാളം ഉപയോഗിച്ചിരുന്നു. വാഗ്ഭടൻ പ്ലീഹരോഗങ്ങൾക്ക് തിപ്പലി വളരെ നല്ലതാണെന്നു പറയുന്നു. എന്നാൽ തിപ്പലി സ്ഥിരമായി കഴിക്കരുതെന്ന് ചരകൻ മുന്നറിയിപ്പ് നൽകുന്നു.
ഗീസിൽ പിപ്പലി എത്തിയത് 5-6 ആം നൂറ്റാണ്ടോടെയാണ്. ഹിപ്പോക്രാറ്റസ് ഒരു സുഗന്ധദ്രവ്യത്തിനേക്കാൾ ഔഷധമായാണ് തിപ്പലിയെ വിവരിക്കുന്നത്.[2] കുരുമുളകിന്റെ പുരാതന ചരിത്രം മിക്കവാറും തിപ്പലിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. പിപ്പലിയെ പലപ്പോഴും വിദേശികൾ കുരുമുളകായി തെറ്റിദ്ധരിച്ചിട്ടുണ്ട്. തിയീഫ്രാസ്റ്റ്സ് രണ്ടിനേയും തന്റെ ആദ്യ കൃതിയിലൂടെ വിവരിച്ചിരിക്കുന്നു. റൊമക്കാർക്കു പക്ഷേ രണ്ടിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്ലീനി ദ എൽഡർ ഉണങ്ങിയ തിപ്പലിയും കുരുമുളകും ഒരേ ചെടിയിൽ നിന്നുണ്ടാവുന്നവയാണെന്നു ധരിച്ചിരുന്നു.
തിപ്പലിയുടെ കുരുക്കൾ
ഇന്ത്യിലെങ്ങോളം ചൂടുള്ള കാലവാസ്ഥകളിൽ കാണുന്നു. ഹിമാലയം മുതൽ അസ്സാം വരെയും കാശിയിലും മിഹിരമലകളിലും ഇത് വളരുന്നുണ്ട്. സഹ്യനിരകളോട് ചേർന്നു കൊങ്കൺ തീരം മുതൽ കേരളത്തിൽ വരെ തിപ്പലി വളരുന്നു. ഇന്ന് ഔഷധാവശ്യത്തിനായി നിരവഷിയിടങ്ങളിൽ തിപ്പലി വളർത്തുന്നുണ്ട്. 
ഔഷധയോഗ്യ ഭാഗം : കായ്, വേര് .  പിപ്പല്യാദിഘൃതം, പിപ്പല്യാസവം, വ്യോസാദിവടി, യക്തൃപിലാരി ലേഹ്യം, യകതൃ പിപ്പലി യോഗം, കൗസാസ്ത്രപ്രഹര പിപ്പലി, പിപ്പല്യാദി ലേഹ്യം എന്നിവയാണ് ആയുർവേദത്തിലെ പ്രധാന ഔഷധപ്രയോഗങ്ങൾ. 1967-68 ൽ തിപ്പലിയിൽ അടങ്ങിയ പെല്ലിട്ടോരിനെ സംബന്ധിച്ച ഗവേഷണങ്ങളിൽ തിപ്പലിക്ക് ക്ഷയരോഗത്തിനെതിരെയുള്ള സ്റ്റ്രെപ്റ്റോമൈസിന്റെ 20% ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. പൈപെർലോങുമീനിൽ നടത്തിയ ഗവേഷണങ്ങളിൽ പൈ.ലോങുമീനും ചെടി മുഴുവനുമായും ആന്റി സ്പാസ്മോഡീക് ശക്തിയുണ്ടെന്നു കണ്ടെത്തി. രക്താതിമർദ്ദം കുറക്കാനും പിപെർലോങുമിനു കഴിയുമെന്ന് ഗിനി പന്നികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. സമൂലം അരച്ചതിൽ നിന്നു ആൽകഹോൾ എക്സ്റ്റ്രാക്റ്റിനു പ്രമേഹം കുറക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്, 


Smileys and SymbolsSmileys and Symbols